ബി.എം.ഡബ്ല്യു: ഏഷ്യയില്‍ മുന്നേറ്റം

Webdunia
ലോക പ്രസിദ്ധമായ ജര്‍മ്മന്‍ കാറായ ബി.എം.ഡബ്ല്യു ഏഷ്യന്‍ കാര്‍ വിപണിയില്‍ 2007 ല്‍ മികച്ച മുന്നേറ്റം നടത്തിയതായി കമ്പനി വില്‍പ്പന വിപണനം വിഭാഗം മേധാവി സ്റ്റെഫാന്‍ കൌസ് വെളിപ്പെടുത്തി. 2007 ല്‍ കമ്പനി ഏഷ്യലൊട്ടാകെ വാഹന വില്‍പ്പനയില്‍ 12 ശതമാനം വര്‍ദ്ധനയാണ് കൈവരിച്ചത്.

2006 ല്‍ കമ്പനി ഈ മേഖലയില്‍ 1,42,084 വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ 2007 ല്‍ ഇത് 1,59,365 എണ്ണമായി ഉയര്‍ന്നു. നിരവധി മോഡലുകളില്‍ കമ്പനി വാഹനങ്ങള്‍ ഏഷ്യന്‍ വിപണിയില്‍ എത്തിയതാണ് ഈ നേട്ടത്തിനു കാരണമെന്ന് സ്റ്റെഫാന്‍ ക്രൌസ് പറയുന്നു.

കമ്പനിയുടെ എറ്റവും പുതിയ സ്പോര്‍ട്ട്‌സ് യൂട്ടിലിറ്റി മോഡലായ എക്സ്-6 വിപണിയില്‍ വില്‍പ്പന ഉയര്‍ത്തുമെന്നും 2012 ഓടെ കമ്പനിയുടെ ഏഷ്യന്‍ മേഖലയിലെ വില്‍പ്പന 2 ലക്ഷം യൂണിറ്റാവുമെന്നും പ്രതീക്ഷിക്കുന്നതായി സ്റ്റെഫാന്‍ ക്രൌസ് പറയുന്നു.

തങ്ങളുടെ ഭാവിയിലെ വളര്‍ന്നുവരുന്ന വിപണിയായാണ് ഏഷ്യന്‍ മേഖലയെ കമ്പനി വീക്ഷിക്കുന്നത്. തങ്ങള്‍ ഉദ്ദേശിച്ച വില്‍പ്പന ലക്‍ഷ്യമായ 1.5 ലക്ഷം യൂണിറ്റുകള്‍ ഉടന്‍ തന്നെ നിറവേറുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.