ആഗോള തലത്തില്‍ തന്നെയുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ആരായുന്നതിനും ഇതിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനുമായി നവംബര്‍ 14 ന് ഉച്ചകോടി നടക്കും.
ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിക്കുള്ള പ്രധാന കാരണമെന്താണെന്ന് ആരായുകയാവും ഉച്ചകോടിയിലെ ആദ്യ പരിപാടി. ഇതിനെ തുടര്‍ന്ന് ഇത് തരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ എടുക്കാം എന്നതാവും ചര്‍ച്ച ചെയ്യുക എന്നറിയുന്നു.