പെട്രോള്‍ പമ്പുടമകള്‍ ദേശീയ വ്യാപകമായി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഏപ്രില്‍ 23 മുതല്‍ ആയിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയും ഫെഡറേഷന്‍ പ്രസിഡന്‍റ് അശോക് ബദ്വാര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
കമ്മീഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ഒരുമാസത്തിനകം തീരുമാനമുണ്ടക്കാം എന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.