പി നോട്ട് നിക്ഷേപങ്ങളും കുറയുന്നു

Webdunia
വ്യാഴം, 25 ജൂലൈ 2013 (17:17 IST)
PRO
PRO
പി നോട്ട് (പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍) വഴി നടത്തുന്ന നിക്ഷേപങ്ങളും കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ ഹെഡ്‌ജ് ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരികളിള്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വഴി നടത്തുന്ന നിക്ഷേപമാണ് കുറഞ്ഞിരിക്കുന്നത്.

പി നോട്ട് വഴിയുള്ള നിക്ഷേപങ്ങള്‍ പതിനൊന്ന് മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലാണ്. ജൂണിലെ പി നോട്ടുകള്‍ വഴിയുള്ള നിക്ഷേപം 1.47 ലക്ഷം കോടി രൂപയാണ്. സെബിയുടെ കണക്കുകളനുസരിച്ച് ഓഹരികള്‍, കടപ്പത്രങ്ങള്‍, ഡെറിവേറ്റുകള്‍ എന്നിവയിലെ പി നോട്ട് നിക്ഷേപം 1,47,498 കോടി രൂപയാണ്.

മെയ് മാസത്തില്‍ പി നോട്ട് വഴിയുള്ള നിക്ഷേപങ്ങള്‍ 1.68 ലക്ഷം കോടി രൂപയായിരുന്നു. രജിസ്‌റ്റര്‍ ചെയ്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഇന്ത്യന്‍ വിപണിയില്‍ ആഗോള തലത്തിലെ അതിസമ്പന്നരും ഹെഡ്‌ജ് ഫണ്ടുകളും പി നോട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്.