പാറ്റാ ഗ്രാന്‍ഡ്‌ അവാര്‍ഡ്‌ കേരള ടൂറിസം തൂത്തുവാ‍രി

Webdunia
ശനി, 5 ഫെബ്രുവരി 2011 (09:33 IST)
പസഫിക്‌ ഏഷ്യാ ട്രാവല്‍ അസോസിയേഷന്‍ (പാറ്റ) ഏര്‍പ്പെടുത്തിയ നാല്‌ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന്. വിനോദ സഞ്ചാര മേഖലയിലെ മികവിനുള്ള പുരസ്‌കാരങ്ങള്‍ വ്യാഴാഴ്‌ച ബാങ്കോക്കിലാണ്‌ പ്രഖ്യാപിച്ചത്‌.

കേരള ടൂറിസം ആഗോള പ്രചാരണത്തിന്‌ തയാറാക്കിയ യുവര്‍ മൊമന്റ്‌ ഈസ്‌ വെയ്‌റ്റിംഗ്‌ എന്ന ഹ്രസ്വ പരസ്യ ചിത്രം മൂന്നു പുരസ്‌കാരങ്ങള്‍ നേടി. ഇക്കൊല്ലത്തെ പാറ്റ പുരസ്‌കാരങ്ങളുടെ പട്ടികയിലുള്ള ഏക ഇന്ത്യന്‍ സംസ്‌ഥാനവും കേരളമാണ്‌.

ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക്‌ പാറ്റാ ഏര്‍പ്പെടുത്തിയ നാല്‌ ഗ്രാന്‍ഡ്‌ അവാര്‍ഡുകളില്‍ ഒന്ന് കുമരകത്തിന് ലഭിച്ചു. മൂന്ന് സുവര്‍ണ്ണ പുരസ്കാരങ്ങള്‍ നേടിയ കേരളം പാറ്റയുടെ ചരിത്രത്തില്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ സസ്ഥാനവുമാണ്. പ്രമുഖ റിസോര്‍ട്ട് ശ്യംഖലയായ സി ജി എച്ച് എര്‍ത്ത് പരിസ്ഥിതി സൌഹൃദ രീതികളിലെ മികവിന് സുവര്‍ണ്ണ പുരസ്കാരം നേടി.