റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗം ചൊവ്വാഴ്ച നടക്കും. പലിശ നിരക്കുകള്‍ കൂട്ടുമെന്നാണ് സൂചന. കാല്‍ ശതമാനത്തിലധികം റിവേഴ്‌സ് റിപോ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.
പണലഭ്യത കുറച്ച് പണമൊഴുക്ക് നിയന്ത്രിച്ച് പണപ്പെരുപ്പത്തെ വരുതിയിലാക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുക. റിസര്‍വ് ബാങ്കുകള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ മറ്റ് ബാങ്കുകള്‍ക്കും വായ്പാ നിരക്കുകളില്‍ വീണ്ടും മാറ്റംവരുത്തേണ്ടി വരും.
കാല്‍ശതമാനത്തിലധികം നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. മൂന്നാം പാദ സാമ്പത്തിക അവലോകന യോഗമാണ് ചൊവ്വാഴ്ച നടക്കുക.