പച്ചക്കറി വില കൂടി പക്ഷേ കര്‍ഷകര്‍ക്ക് ലാഭമില്ല

Webdunia
ഞായര്‍, 25 ഓഗസ്റ്റ് 2013 (10:05 IST)
PRO
വില വര്‍ദ്ധനവിന് അനുസൃതമായി ലാഭം കിട്ടാത്തതും ഉത്പാദന ചിലവിലെ വര്‍ദ്ധനവും സംസ്ഥാനത്തിലെ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുന്നു.

പച്ചക്കറിവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുമ്പോള്‍ അതിന്റെ യാതൊരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. പതിവുപോലെ ഇടനിലക്കാരാണ് വിലവര്‍ദ്ധണനവിന്റെ ആനുകൂല്യം മുതലാക്കുന്നത്. വിപണി വിലയുടെ പകുതിക്കടുത്ത് പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്.

നല്ലയിനം വിത്തുകള്‍ ലഭിക്കാത്തതും കൂടാതെ കനത്ത മഴയും കാര്‍ഷിക മേഖലയിലെ ഉത്പാദനത്തെ ഗണ്യമായി കുറച്ചു. രാസവളങ്ങളത്തിന്റെയും കീടനാശിനികളുടെയും വിലവര്‍ദ്ധനവും വര്‍ദ്ധിച്ച പണിക്കൂലിയും പ്രതികൂലമായി.