രാജ്യത്തെ നിര്‍മ്മാണമേഖലയിലെ ചെലവുകള്‍ കുത്തനെ ഉയരുന്നു. സിമന്റിനും ഉരുക്കിനും വില വര്‍ധിച്ചതിനെ തുടര്‍ന്ന് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ നിര്‍മ്മാണ ചെലവുകള്‍ അഞ്ചു ശതമാനം വര്‍ധിച്ചെന്ന് കണ്‍സ്ട്രക്‍ഷന്‍ ഇന്‍ഡസ്ട്രി ഡിപാര്‍ടെമെന്റ് കൌണ്‍സില്‍ ( സി ഐ ഡി സി) റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഈ വര്‍ഷം നിര്‍മ്മാണ മേഖലയിലെ എല്ലാറ്റിനും ചെലവ് വര്‍ധിച്ചിട്ടുണ്ട്. സിമന്റ്, ഉരുക്ക്, തൊഴില്‍ എന്നിവയ്ക്കെല്ലാം ചെലവ് വര്‍ധിച്ചെന്നും സി ഐ ഡി സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ പതിനൊന്ന് നിര്‍മ്മാണ മേഖലകളിലെ ചെലവുകളുടെ പട്ടികയും സി ഐ ഡി സി പുറത്തുവിട്ടിട്ടുണ്ട്.
2010 ല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം ഡെല്‍ഹിയിലെ ബില്‍ഡിംഗ് നിര്‍മ്മാണ മേഖലയിലെ ചെലവ് വര്‍ധിച്ച് 114.3 പോയിന്റിലെത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇക്കാലയളവില്‍ ഇത് 110.01 പോയിന്റായിരുന്നു. ബാംഗ്ലൂരിലെ ഊര്‍ജ്ജ മേഖലയില്‍ നിര്‍മ്മാണ ചെലവ് 112.76 പോയിന്റിലെത്തി. മുംബൈയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ നിര്‍മ്മാണ ചെലവ് 4.42 ശതമാനം വര്‍ധിച്ചതയും സി ഐ ഡി സി അറിയിച്ചു.