ബിസിനസ് ഫോണായ ബ്ലാക്ക്‌ബെറി നിര്‍മിക്കുന്ന റിസെര്‍ച്ച് ഇന്‍ മോഷന് (റിം) കോടികളുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 15.5 രൂപയാണ് റിസെര്‍ച്ച് ഇന്‍ മോഷന്‍ നഷ്ടമുണ്ടാക്കിയത്. കമ്പനിയുടെ അറ്റാദായം ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ 116 കോടി ഡോളറായി കുറയുകയും ചെയ്തു.
കമ്പനി നഷ്ടമുണ്ടാക്കിയെന്ന വാര്‍ത്തയെ തുടര്‍ന്ന് റിമ്മിന്റെ ഓഹരിവിലയില്‍ ഒമ്പത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരിയിലാണ് സീമെന്‍സില്‍ നിന്ന് തോര്‍സ്റ്റണ്‍ ഹെയ്‌ന്‍സ് റിമ്മിന്റെ മേധാവിയായി ചുമതലയേറ്റത്. താന്‍ ചുമതലയേറ്റെടുത്തിട്ടു കഴിഞ്ഞ 10 ആഴ്ച മാത്രമേ പിന്നിട്ടുള്ളൂവെന്നും വരും ദിവസങ്ങളില്‍ റിം മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമെന്നും സിഇഒ ഹെയ്ന്‍സ് വ്യക്തമാക്കി.
1.11 കോടി ബ്ലാക്ക്ബെറി സ്മാര്‍ട്ട്ഫോണുകളാണു കഴിഞ്ഞ ക്വാര്‍ട്ടറില്‍ കയറ്റുമതി ചെയ്തത്.50,000 പ്ലേബുക്ക് ടാബ്ലെ റ്റുകളും വിറ്റു. എന്നാല്‍ വരുമാനം 25% ഇടിഞ്ഞ് 420 കോടി ഡോളറായി. ആപ്പിള്‍, സാംസംഗ് എന്നീ കമ്പനികളില്‍ നിന്നാണ് ബ്ലാക്ക്‌ബെറി കനത്ത മത്സരം നേരിടുന്നത്.