ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഓണ്‍ലൈന്‍ അക്കൗണ്ടോ ഇന്റര്‍നെറ്റ് കണക്ഷനോ ആവശ്യമില്ല. ജൂലായ് ഒന്നിന് ഒരു ഒരു എസ്എംഎസ് സന്ദേശത്തില്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നിലവില്‍ വരും. ആറ് ബര്‍ത്ത് അല്ലെങ്കില്‍ സീറ്റ് വരെ ഒറ്റത്തവണ ഈ സൗകര്യത്തിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. എസ് എം എസ് ബുക്കിങിനുപയോഗിക്കാനുള്ള ഒരു നിശ്ചിത നമ്പര്‍ ഉടന്‍ നല്‍കുമെന്നാണ് സൂചന.
ടിക്കറ്റ് ബുക്കിങിന് വേളയില്‍ ഒരു എസ് എം എസിന് മൂന്നുരൂപയും 5000 രൂപായ്ക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അഞ്ച് രൂപയും, അതിന് മുകളിലുള്ള ബുക്കിങിന് പത്തുരൂപയും സര്‍വീസ് ചാര്‍ജും ഈടാക്കും.
എസ് എം എസ് ബുക്കിങിന് രണ്ട് വ്യത്യസ്ത രീതികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അണ്‍സ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ (യുഎസ്എസ്ഡി)യും, മൊബൈല്‍ മണി ഐഡന്റിഫയര്‍ (എംഎംഐഡി)യുമാണത്. എംഎംഐഡി ഐആര്‍സിടിസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. മൊബൈല്‍ നമ്പര്‍ ഐആര്‍ സിടിസിയിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യണം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു ഏഴക്ക മൊബൈല്‍ മണി ഐഡന്റിഫയര്‍ നമ്പറും പാസ്‌വേര്‍ഡും കിട്ടും.
അതിന് ശേഷം നിര്‍ദിഷ്ട നമ്പറിലേക്ക് 'BOOK' എന്ന് എസ്എംഎസ് അയക്കുക. തുടര്‍ന്ന് പണമിടപാട് നടത്തുന്നതിന് ഒരു ഐഡി ലഭിക്കും. അതിന് ശേഷം നിര്‍ദേശിച്ചിരിക്കുന്ന റെയില്‍വെയുടെ നമ്പറിലേക്ക് എസ് എം എസ്സായി PAY എന്ന സന്ദേശം അയച്ച് പണം അടയ്ക്കാം.
റെയില്‍വെയുടെ നിര്‍ദ്ധിഷ്ട നമ്പര്‍ ഡയല്‍ ചെയ്യുക. അതിന് ശേഷം 'book tickets' തിരഞ്ഞെടുത്ത്, അതില്‍ 'reservation' സെലക്ട് ചെയ്യുക. തുടര്‍ന്ന് സ്റ്റേഷന്‍, ട്രെയിന്‍, യാത്രപോകേണ്ട തീയതി എന്നിവ തിരഞ്ഞെടുക്കുകയും ചെയ്യാം.
എംപിന്‍ ഉപയോഗിച്ച് മൊബൈല്‍ വാലറ്റിലൂടെ പണമടയ്ക്കാം. പണം കൈമാറിക്കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത വിവരങ്ങള്‍ അടങ്ങിയ ഐആര്‍സിടിസിയുടെ എസ് എം എസ് മൊബൈലിലെത്തും.ഇന്റെര്‍നെറ്റ് ഈ സംവിധാനം ഉപയോഗിക്കാന്‍ ആവശ്യമില്ല. സാധാരണ മൊബൈല്‍ ഫോണുകളില്‍ നിന്നുപോലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.