കെഎസ്ഇബി ഉടന്‍ കമ്പനിയാക്കുമെന്ന് ആര്യാടന്‍

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2013 (10:28 IST)
PRO
കെഎസ്ഇബിയെ കമ്പനിയാക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച പ്രശ്നങ്ങളാണ് പരിഹരിക്കാനുള്ളതെന്നും പെന്‍ഷന്‍ കാര്യത്തില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കരട് ഇതിനായി തയാറാക്കിയിട്ടുണ്ട്. അത് ജീവനക്കാര്‍ക്ക് നല്‍കി അവരുടെ അഭിപ്രായം കൂടി സ്വരൂപിച്ച ശേഷം മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളും. പൊതുജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയക്കാരുടെ വില ഇടിഞ്ഞുവരികയാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.