സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കിംഗ്ഫിഷര്‍ എയര്‍ ലൈന്‍സിന്റെ നഷ്ടം 651 കോടിയായി വര്‍ധിച്ചു. ജൂണ്‍ 30 വരെയുള്ള സാമ്പത്തികപാദത്തിലെ റിപ്പോര്‍ട്ട് പ്രകാരമാണിത്. കമ്പനിയുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
കിംഗ്ഫിഷറിന്റെ വരുമാനം കഴിഞ്ഞവര്‍ഷം 1907 കോടിയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 301.4 കോടിയായി താഴ്ന്നു. കമ്പനിയുടെ ഓഹരിവിലയിലും കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ജീവനക്കാര്‍ക്കു കമ്പനി കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം നല്‍കിയിട്ടില്ല. പൈലറ്റുമാരും എന്‍ജിനീയര്‍മാരും സമരം തുടങ്ങിയത് മൂലം നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടിയും വന്നു. അതേസമയം കിംഗ്ഫിഷറിന്റെ എതിരാളികളായ സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നിവ ലാഭത്തിലേക്ക് കുതിക്കുകയാണ്.