കിംഗ്ഫിഷര്‍: പ്രതിസന്ധി രൂക്ഷം, സര്‍വീസുകള്‍ റദ്ദാക്കുന്നു

Webdunia
വ്യാഴം, 12 ജൂലൈ 2012 (10:32 IST)
PTI
പൈലറ്റുമാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാതെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്‌ വന്‍ പ്രതിസന്ധിയെ നേരിടുന്നു. പൈലറ്റുമാര്‍ സമരം ആരംഭിച്ചതോടെ കിംഗ്ഫിഷര്‍ സര്‍വീസുകള്‍ റദ്ദാക്കുകയാണ്. ബുധനാഴ്ച മാത്രം 12 സര്‍വീസുകളാണ് റദ്ദാക്കിയത്.

കിംഗ്ഫിഷറിന്‍റെ ആഭ്യന്തര സര്‍വീസ് പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 15 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതില്‍ 12 എണ്ണം റദ്ദാക്കിയതോടെ യാത്രക്കാരും വലഞ്ഞു.

സമരം നടത്തുന്ന പൈലറ്റുമാരുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്. ശമ്പള കുടിശിക ഉടന്‍ നല്‍കുമെന്നാണ് കമ്പനി അറിയിക്കുന്നത്.