കല്യാണ്‍ സാരീസിന്റെ ആറാമത് മെഗാ ഷോറും തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അശ്വനി ജംഗ്‌ഷനു സമീപം കോലോത്തുംപാടം റോഡില്‍ ഈ മാസം എട്ടിന് സിനിമാ താരങ്ങളായ മോഹന്‍ലാല്‍, ജയറാം, ശ്രേയ ശരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഷോറൂം ഉദ്‌ഘാടനം ചെയ്യുന്നത്. നെയ്‌ത്തുകേന്ദ്രങ്ങളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത സ്‌പെഷ്യല്‍ ഡിസൈനര്‍ സാരികള്‍, ഡിസൈനര്‍ പട്ടുസാരികള്‍ തുടങ്ങിയ നൂതന സാരികളുടെ ശ്രേണി കല്യാണ്‍ സാരീസിന്റെ ഈ വര്‍ഷത്തെ വിഷുക്കൈനീട്ടമായിരിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ ടി എസ് രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതിവിശാലമായ ഷോറൂമാണ് കല്യാണ്‍ സാരീസ് തൃശൂരില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ചുനിലകളുള്ള തൃശൂര്‍ കല്യാണ്‍ സാരീസില്‍ താഴത്തെ നിലയില്‍ സ്‌ത്രീകള്‍ക്കായുള്ള റെഡിമെയ്‌ഡ് വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. രണ്ടാംനില എക്‌സ്‌ക്‌ളൂസിവ് വിവാഹസാരികള്‍ക്കായി മാറ്റിവയ്‌ക്കുന്നു. സിറോസ്‌കി, ക്രിസ്‌റ്റല്‍ എന്നിവ പതിച്ച അഞ്ചുലക്ഷം രൂപ വിലവരുന്ന വിവാഹസാരികള്‍ക്കുപുറമെ, സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍, മേക്കപ്പ് സാമഗ്രികള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയും ഇവിടെ ലഭിക്കും.
മൂന്നാംനില കോട്ടണ്‍, സില്‍ക്ക് കോട്ടണ്‍, ഡിസൈനര്‍, ചന്ദേരി, സാന്ദ്‌ലി, ഫാന്‍സി, കിച്ചാ, ജ്യൂട്ട്, ഡ്യൂപ്പിയാന്‍, റോസില്‍ക്ക്, പാര്‍ട്ടി സാരികള്‍ തുടങ്ങിവയ്‌ക്കുള്ളതാണ്. നാലാംനിലയില്‍ കുട്ടികള്‍ക്കുള്ള വസ്‌ത്രശേഖരമായിരിക്കും. കുട്ടികള്‍ക്കായി കളിസ്‌ഥലവും ഒരുക്കിയിട്ടുണ്ട്. അഞ്ചാംനിലയില്‍ പുരുഷന്‍മാര്‍ക്കുള്ള ഷേര്‍വാണി, ജോധ്‌പുരി കളക്‌ഷന്‍, ഡിസൈനര്‍ വസ്‌ത്രങ്ങള്‍, കോമണ്‍ സ്യൂട്ടുകള്‍ എന്നിവയുണ്ടാകും. 150 രൂപമുതല്‍ ഷര്‍ട്ടുകളും 250 രൂപമുതല്‍ പാന്റുകളും ഇവിടെ ലഭിക്കും. കൂടാതെ താഴത്തെനിലയില്‍ 500 ചതുരശ്രഅടി സ്ഥലത്ത് ഒരുക്കിയ സ്‌നാക്ക് പാര്‍ലറില്‍ ഐസ്‌ക്രീം, ജ്യൂസ് തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ ലഭിക്കും.