കലാനിധി മാരന്‍ സണ്‍ ടിവി എംഡി സ്ഥാനം രാജിവച്ചു

Webdunia
ശനി, 21 ഏപ്രില്‍ 2012 (18:16 IST)
PTI
PTI
സണ്‍ ടി വി നെറ്റ്വര്‍ക്കിന്റെ എം ഡി സ്ഥാനം കലാനിധി മാരന്‍ രാജിവച്ചു. എന്നാല്‍ അദ്ദേഹം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരും.

മാരന്റെ വിശ്വസ്തനായ കെ വിജയകുമാര്‍ ആണ് സണ്‍ ടി വിയുടെ പുതിയ എം ഡി. മാരന്റെ ഭാര്യ കാവേരി കലാനിധിയെ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി.

വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് ഈയിടെ സണ്‍ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാരന്‍ രാജിവച്ചത് എന്നാണ് റിപ്പോര്‍ട്ട്.