ഓസ്കാര്‍ നേടിയ കാസബ്ലാങ്ക ലേലത്തിന്!

Webdunia
ചൊവ്വ, 26 ജൂണ്‍ 2012 (17:35 IST)
PRO
PRO
ഹംഗേറിയന്‍ സംവിധായകന്‍ മൈക്കല്‍ ക്യൂര്‍ട്ടിസസിന്റെ കാസബ്ലാങ്ക എന്ന ചിത്രം ലേലത്തിന്. ക്യൂര്‍ട്ടിസസിനെ ഓസ്‌കാറിന് അര്‍ഹനാക്കിയ ഈ ചിത്രം ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലേലത്തില്‍ വയ്ക്കുന്നത്.

ക്യൂര്‍ട്ടിസസിന് 1943ലാണ് കാസബ്ലാങ്കയിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാര്‍ ലഭിച്ചത്.

ഹാംഫ്രെ ബൊഗാര്‍ട്ടും ഇന്‍ഗ്രിഡി ബെര്‍ഗ്‌മാനുമായിരുന്നു കാസബ്ലാങ്കയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ 100 വര്‍ഷത്തിനിടെയിലെ ഏറ്റവും മികച്ച മൂന്നാമത്തെ അമേരിക്കന്‍ ചിത്രമായി യു എസ് ഫിലിം ഇന്‍ഡസ്ട്രി തെരഞ്ഞടുത്ത ചിത്രമാണ് കാസബ്ലാങ്ക. ചിത്രത്തിന് ലേലത്തില്‍ വന്‍ വില ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്.