കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇക്കൊല്ലത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ 7.28 കോടി രൂപ ലാഭം ലഭിച്ചതായി ലോട്ടറി വകുപ്പ് അറിയിച്ചു.
ഓണം ബംബറില്‍ മൊത്തം 17.8 ലക്ഷം ടിക്കറ്റുകള്‍ വില്‌പന നടത്തിയ ഭാഗ്യക്കുറിയില്‍ 4.5 കോടി രൂപ സമ്മാനമായി നല്‍കി. അതേ സമയം 4.5 കോടി രൂപ ഏജന്‍റുമാര്‍ക്ക് കമ്മീഷനായും നല്‍കി.
ഓണം ബമ്പര്‍ ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്‌ക്കാണ് ലഭിച്ചത്.