ഓണം ഓഫറുമായി ഒളിമ്പസ്

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2011 (11:25 IST)
ഓണം ഓഫറുകളുമായി ഒളിമ്പസ് ക്യാമറകള്‍. തെരഞ്ഞെടുത്ത മോഡലുകള്‍ വാങ്ങുമ്പോള്‍ പ്രീമിയം കില്ലര്‍ ജീന്‍സും ഫോട്ടൊഗ്രഫി ട്യുട്ടോറിയല്‍ ഡിവിഡിയുമാണ് സമ്മാനമായി ലഭിക്കുക. ഓഫര്‍ കാലാവധി ഒക്ടോബര്‍ 31 വരെയോ സ്റ്റോക്ക് തീരും വരെയോ ആയിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ലിമിറ്റഡ് എഡിഷന്‍ ഓള്‍ ലെതര്‍ കോംബോ പായ്ക്ക് ( 2,499 രൂപയുടെ) വാങ്ങുന്നവര്‍ക്ക് കില്ലറിന്‍റെ ഒരു ജെന്‍റ്സ് പേഴ്സ്, ജെന്‍റ്സ് ബെല്‍റ്റ്, ഒരു ജോടി കര്‍ച്ചീഫ്, ഒരു ബിസിനസ് കാര്‍ഡ് ഹോള്‍ഡര്‍, 1,250 രൂപയുടെ ഫോട്ടൊഗ്രഫി ട്യൂട്ടോറിയല്‍ ഡിവിഡി എസ്പി, എസ് ഇസഡ്, എക്സ് ഇസഡ്, പെന്‍ ക്യാമറ സീരീസുകളടക്കം 3,749 രൂപയുടെ പായ്ക്കാണു ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. 1,499 രൂപയുടെ വിജി, വിആര്‍, ടഫ് സീരീസുകള്‍ ഉള്‍പ്പെടുന്ന കപ്പിള്‍ കോംബോ പായ്ക്ക് വാങ്ങുമ്പോള്‍ കില്ലറിന്‍റെ ജെന്‍റ്സ് പെഴ്സ്, ലേഡീസ് പെഴ്സ് എന്നിവയും ലഭിക്കും.

എല്ലാ ക്യാമറകള്‍ക്കും രണ്ടു വര്‍ഷം വാറന്‍റി. ആദ്യ വര്‍ഷം രാജ്യാന്തര വാറന്‍റിയും രണ്ടാം വര്‍ഷം നാഷണല്‍ വാറന്‍റിയുമാണ് ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു.