ഐ‌എന്‍‌ജി വൈശ്യക്ക് പുതിയ പദ്ധതി

Webdunia
ശനി, 31 മെയ് 2008 (15:35 IST)
സ്വകാര്യ ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്തെ പ്രമുഖ കമ്പനിയായ ഐ.എന്‍.ജി വൈശ്യ ലിമിറ്റഡ് പുതിയ രണ്ട് പദ്ധതികള്‍ പുറത്തിറക്കി. ഐ.എന്‍.ജി ടേം ലൈഫ്, ഐ.എന്‍.ജി ടേം ലൈഫ് പ്ലസ് എന്നിവയാണ് പുതുതായി കമ്പനി പുറത്തിറക്കിയ രണ്ട് പാക്കേജുകള്‍.

രണ്ട് പാക്കേജുകളിലും പ്രീമിയം അടയ്ക്കുന്നതിനായി 10 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയുള്ള ഏതു കാലാവധിയും തെരഞ്ഞെടുക്കാം.

ഇതില്‍ ഐ.എന്‍.ജി ടേം ലൈഫ് പ്ലസില്‍ അടയ്ക്കുന്ന റെഗുലര്‍ പ്രീമിയത്തിന്‍റെ 40 ശതമാനം തിരിച്ചുലഭിക്കും എന്നുള്ളതാണ് സവിശേഷത. അല്ലെങ്കില്‍ അടച്ച നിശ്ചിത പ്രീമിയത്തിന്‍റെ 20 ശതമാനം തിരികെ ലഭിക്കും.

പോളിസി കാലാവധിക്ക് ശേഷം ഇടക്കാല പ്രയോജനങ്ങള്‍ ഏതെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അവ കഴിഞ്ഞ പ്രീമിയം തുക പൂര്‍ണ്ണമായും തിരികെ ലഭിക്കും.