എസ്ബിഐ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

Webdunia
ഞായര്‍, 13 ഫെബ്രുവരി 2011 (10:53 IST)
PRO
PRO
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ-വായ്പാ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പലിശനിരക്കുകള്‍ 0.25 ശതമാനമാണ് വര്‍ദ്ധിച്ചിപ്പിച്ചത്.

നിലവില്‍ 555 ദിവസത്തേയും 1000 ദിവസത്തേയും നിക്ഷേപത്തിന് ലഭ്യമായ 9 ശതമാനം പലിശ 9.25 ശതമാനമായിട്ടാണ് വര്‍ദ്ധിക്കുക. ബാങ്കിന്റെ ബേസ്‌റേറ്റ് 0.25 ശതമാനം വര്‍ധനയോടെ 8.25 ശതമാനത്തിലെത്തിയപ്പോള്‍ അടിസ്ഥാന മുഖ്യവായ്പാ നിരക്ക് (ബിപിഎല്‍ആര്‍) ഇതേതോതില്‍ വര്‍ധിപ്പിച്ച് 13 ശതമാനമാക്കി.

റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ 0.25 ശതമാനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് പലിശനിരക്ക്ക് വര്‍ദ്ധിപ്പിച്ചത്.