എയര്‍ടെല്ലിന് 650 കോടി രൂപ പിഴ

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (09:26 IST)
PRO
PRO
പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലില്‍ നിന്ന് 650 കോടി രൂപ പിഴ ഈടാക്കുന്നതിന് അംഗീകാരം നല്‍കി. എയര്‍ടെല്‍ 13 സര്‍ക്കിളുകളില്‍ റോമിംഗ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് പിഴ ഈടാക്കുന്നത്.

എയര്‍ടെല്ലിന് പിഴ ചുമത്തിയ നടപടിക്ക് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അംഗീകാരം നല്‍കി. 2003,2005 കാലഘട്ടത്തിനിടയ്ക്കാണ് എയര്‍ടെല്‍, ടെലികോം വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത്.

എയര്‍ടെല്‍ കമ്പനി എസിടിഡി, ഐഎസ്ടി കോളുകള്‍ ലോക്കല്‍ കോളുകളാക്കി റൂട്ട് ചെയ്തായി കണ്ടെത്തിയിരുന്നു. ടെലികോം വകുപ്പാണ് എയര്‍ടെല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചത് കണ്ടെത്തിയത്. എയര്‍ടെല്ലിന് എതിരെയുള്ള പരാതി. ഇതുമൂലം കേന്ദ്ര സര്‍ക്കാരിനും ബിഎസ്എന്‍എല്ലിനും കനത്ത നഷ്ടമാണുണ്ടായത്.

2007 മുതല്‍ 2011 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ വരുമാനത്തില്‍ കുറവ് കാണിച്ചതിന് വോഡോഫോണിനെതിരെയും 1263 കോടി രൂപ പിഴ ചുമത്തിയിരുന്നു.