എണ്ണ വില 65.69 ഡോളറായി

Webdunia
വെള്ളി, 31 ഒക്‌ടോബര്‍ 2008 (11:31 IST)
ആഗോള എണ്ണ വിപണിയില്‍ വീണ്ടും തിരിച്ചടി. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റയില്‍ വിപണിയില്‍ ലൈറ്റ് സ്വീറ്റ് ക്രൂഡ് ഡിസംബര്‍ ഡെലിവറി എണ്ണ വില വീപ്പയ്ക്ക് 1.92 ഡോളര്‍ നിരക്കില്‍ കുറഞ്ഞ് 65.69 ഡോളറായി താണു.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകളാണ് എണ്ണ വില വീണ്ടും കുറയാനിടയാക്കിയത്. അമേരിക്കയിലെ ആളോഹരി വരുമാനം കുറഞ്ഞ വിവരം പുറത്തുവന്നതോടെ എണ്ണ വിലയില്‍ ഇത് പ്രതിഫലിക്കുകയായിരുന്നു.

1991 ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക മാന്ദ്യ സമയത്ത് ഉണ്ടായതിനൊപ്പമുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ലണ്ടന്‍ ബ്രന്‍റ് വിപണിയില്‍ ക്രൂഡോയില്‍ വില്‍ അ വീപ്പയ്ക്ക് 1.96 ഡോളര്‍ നിരക്കില്‍ കുറഞ്ഞ് 65.54 ഡോളറായി താണു. ഇതിനൊപ്പം ഗ്യാസോലിന്‍, പാചകവാതകം എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്.