എച്ച്‌പി‌സി‌എല്‍ 400 കോടി മുതല്‍മുടക്കും

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2007 (10:16 IST)
പെട്രോളിയം വ്യാപാര രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് വ്യാപാര വികസനത്തിനായി 400 കോടി രൂപ മുതല്‍ മുടക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കമ്പനിയുടെ മുംബൈയിലെ ലൂബ്രിക്കന്‍റ് ഉല്‍പ്പാദന സൌകര്യങ്ങള്‍ ആധുനിക വല്‍ക്കരിക്കുന്നതിനൊപ്പം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നതും ഉദ്ദേശിച്ചാണ് മൂലധന നിക്ഷേപം നടത്തുനത്. എച്ച്.പി.സി.എല്‍ ജനറല്‍ മാനേജര്‍ (ലൂബ്) ആര്‍.സുധാകര റാവു വെളിപ്പെടുത്തിയതാണിത്.

ഇത്രയേറെ മൂലധനം നിക്ഷേപിച്ച് നടത്തുന്ന ഈ പദ്ധതി 2010 ഓടെ പൂര്‍ത്തിയാവുമെന്ന് കരുതുന്നതായും റാവു പറഞ്ഞു. രാജ്യത്തെ ലൂബ്രിക്കന്‍റ് നിര്‍മ്മാണ രംഗത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ് എച്ച്.പി.സി.എല്‍.

മലിനീകരണ നിയന്ത്രണത്തിനായി വച്ചിരിക്കുന്ന യൂറോ 4 എന്ന തോതിലെ നിബന്ധന അനുസരിച്ച് നിര്‍മ്മിക്കുന്ന ല്രൂബ്രിക്കന്‍റുകള്‍ക്ക് അനുസൃതമായി ഗ്രൂപ്പ് 2 അടിസ്ഥാനപ്പെടുത്തി ലൂബ്രിക്കന്‍റുകള്‍ നിര്‍മ്മിക്കുക എന്നതാവും എച്ച്.പി.സി.എല്ലിന്‍റെ പുതിയ പദ്ധതിയനുസരിച്ചുള്ള തീരുമാനം.