ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ന്നത്: ചിദംബരം

Webdunia
തിങ്കള്‍, 21 ജനുവരി 2013 (10:50 IST)
PRO
PRO
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ന്നതാണെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ്‌ കടന്നുപോകുന്നതെങ്കിലും എട്ടു ശതമാനം വളര്‍ച്ചയിലേക്ക്‌ തിരിച്ചുവരുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്‌ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക്‌ ഏഴു ശതമാനത്തിന്റെ വളര്‍ച്ചാലക്ഷ്യം കണക്കാക്കിയിരിക്കുന്നത്‌. എന്നാല്‍ ശക്തമായ തിരിച്ചുവരവിനുള്ള സാധ്യതകള്‍ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്‌. നിക്ഷേപങ്ങള്‍ മെച്ചപ്പെട്ടുതുടങ്ങിയതിനോടൊപ്പം വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്‌ ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സാധ്യതകളാണ്‌ വളര്‍ച്ച എട്ടു ശതമാനത്തിലേക്ക്‌ തിരിച്ചുകയറുമെന്ന ആത്മവിശ്വാസം നല്‍കുന്നത്. രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളെ പ്രതിധിനീകരിക്കുന്നതിനൊപ്പം തന്നെ അവരുടെ ശബ്ദമാകുവാനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക പരിഷ്കാരങ്ങള്‍ നിലവില്‍ വന്നതിനുശേഷമുള്ള ഇരുപത്‌ വര്‍ഷക്കാലംകൊണ്ട്‌ കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാന്‍ കഴിഞ്ഞുവെന്ന കാര്യം ആര്‍ക്കും നിഷേധിക്കാന്‍ ആവില്ലെന്നും ചിദംബരം പറഞ്ഞു.