ആപ്പിളിന്റെ ലാഭം ഇരട്ടിയായി

Webdunia
ബുധന്‍, 25 ഏപ്രില്‍ 2012 (14:04 IST)
PRO
PRO
ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ലാഭം ഇരട്ടിയായി. കഴിഞ്ഞ ത്രൈമാസത്തില്‍ ആപ്പിളിന്റെ ലാഭം 1160 കോടി ഡോളറാണ്.

കമ്പനിയുടെ വരുമാനം 3920 കോടി രൂപയായിട്ടും വര്‍ധിച്ചു. ഐഫോണിന്റെ മികച്ച വില്‍പ്പനയാണ് ലാഭത്തില്‍ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സഹായകരമായത്. ഐഫോണിന്റെ വില്‍പ്പനയില്‍ 88 ശതമാനം വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനി 3.5 കോടി ഐഫോണുകളാണ് വിറ്റത്.

ജനുവരി - മാര്‍ച്ച് കാലയളവില്‍ 1.2 കോടി ഐപാഡുകളും കമ്പനി വിറ്റഴിച്ചതായി അധികൃതര്‍ പറഞ്ഞു.