ആപ്പിളിന്റെ ഐപാഡിന് വൈ - ഫൈ തകരാര്‍

Webdunia
വെള്ളി, 23 മാര്‍ച്ച് 2012 (15:59 IST)
PRO
PRO
ആപ്പിള്‍ പുറത്തിറക്കിയ പുതിയ ഐപാഡിലെ വൈ - ഫൈ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. ആപ്പിളിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയില്‍ 144 പേരാണ്‌ ആദ്യം ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചത്‌. എന്നാല്‍ ഇപ്പോള്‍ അയ്യായിരത്തോളം ഉപഭോക്‌താക്കള്‍ക്ക്‌ ഇതേ പ്രശ്‌നമുള്ളതായാണ്‌ റിപ്പോര്‍ട്ട്‌.

വൈ-ഫൈ വഴി ഇന്റര്‍നെറ്റ്‌ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ വളരെ മോശം സിഗ്‌നലാണ്‌ ലഭിക്കുന്നതെന്നാണ്‌ പരാതി. ആപ്പിള്‍ ഐപാഡിന്‌ ഉപയോഗിച്ചിരിക്കുന്ന പ്രത്യേകതരം പുറംചട്ട കാരണമാണ്‌ വൈ-ഫൈ സിഗ്‌നല്‍ ദുര്‍ബലമാകാന്‍ കാരണമെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌.

എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇതുവരെ ആപ്പിള്‍ തയ്യാറായിട്ടില്ല.