ആഗോള വിലയനുസരിച്ച് ഇന്ധനവില ക്രമീകരിക്കണം: പ്രധാനമന്ത്രി

Webdunia
ശനി, 28 ഏപ്രില്‍ 2012 (14:52 IST)
PRO
PRO
രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് സൂചിപ്പിച്ചു. ഊര്‍ജ്ജ മേഖലയില്‍ രാജ്യം വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും അതിനാല്‍ ആഗോള വിപണിയിലെ വിലയ്ക്ക് അനുസൃതമായി രാജ്യത്തെ ഇന്ധനവില ക്രമീകരിക്കേണ്ടുവരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ആഗോള വിപണികളില്‍ ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധന സമ്പദ്‌വ്യവസ്ഥയെ ആണ് ബാധിക്കുന്നത്. അതിനാല്‍ ആഗോള വിപണിക്ക് അനുസൃതമായി വില ക്രമീകരിച്ചേ മതിയാകുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഇന്ധന കമ്പനികള്‍ ഒരു വര്‍ഷമായി ഡീസല്‍, എല്‍പിജി, മണ്ണെണ്ണ തുടങ്ങിയവയുടെ വില കൂട്ടിയിട്ടില്ല. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില വളരെയധികം വര്‍ധിച്ചുവെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.