സെന്‍സെകസ് 148 പോയിന്റ് ഉയര്‍ന്ന് 27957 ലും നിഫ്റ്റി 37 പോയിന്റ് ഉയര്‍ന്ന് 8458 ലും വ്യാപാരം അവസാനിപ്പിച്ചു. എഫ്എംസിജി ബാങ്കിംഗ് ഓഹരികളിലാണ് പ്രധാനമായും നേട്ടം രേഖപ്പെടുത്തിയത്. ഐടി ഓഹരികളും നേട്ടത്തിലായിരുന്നു. ആഗോള വിപണികളിലെ അനുകൂല സാഹചര്യവും സമ്പദ് വ്യവസ്ഥ പുരോഗതിയുട പാതയിലാണെന്ന അരുണ്‍ ജെയ്റ്റലിയുടെ വാക്കുകളും വിപണിയെ സ്വാധീനിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിരിച്ച് വന്നത് വിപണിക്ക് തുണയായി. ഐടിസി, എസ്ബിഐ എന്നിവയുടെ പ്രവര്‍ത്തനഫലം പുറത്ത് വന്നത് വിപണിയല്‍ പ്രതിഫലിച്ചു. ഡോളരിനെതിര രൂപയുടെ മൂല്യത്തില്‍ നേട്ടം. 63 രൂപ 52 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.