രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 98 പോയന്റ് താഴ്ന്ന് 27859ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 8438ലുമാണ് വ്യാപാരം നടക്കുന്നത്.
298 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 176 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ മൂന്ന് ശതമാനത്തോളം നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയ ഓഹരികളും നേട്ടത്തില്‍ തുടരുന്നു. അതേസമയം, ഐടിസി, എസ്ബിഐ, വേദാന്ത, ടാറ്റ പവര്‍, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.