യുദ്ധഭീതിയിൽ കുതിച്ചു‌യർന്ന് എണ്ണവില, കൂപ്പുകുത്തി ഓഹരിവിപണി

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2022 (19:07 IST)
യുക്രെയ്‌ൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ അസംസ്‌‌കൃത എണ്ണവില കുതിച്ചുയർന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂ‌ഡിന്റെ വില നൂറ് ഡോളറിനടുത്തെത്തി. പ്രകൃതിവാതക വിലയിലും വൻ വർധനവാണ് ഉണ്ടായത്.
 
ബ്രെന്റ് ക്രൂഡ് വില 3.85 ശതമാനം വർധിച്ചു. പ്രകൃതിവാതകം 4.15 ശതമാനം ഉയർന്നു. ഇത് രാജ്യത്ത് ഇന്ധനവിലയിൽ വർധനവിന് കാരണമാകും. അഞ്ച് സംസ്ഥാനങ്ങളിൽ തിരെഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എണ്ണകമ്പനികളുടെ ഇന്ധനവില പുനർനിർണയം രാജ്യത്ത് താത്‌കാലികമായി മരവിച്ച് വെപ്പിച്ചിരിക്കുകയാണ്.
 
അവസാനഘട്ട തിരെഞ്ഞെടുപ്പ് നടക്കുന്ന മാർച്ച് എട്ടിനോ ഫലപ്രഖ്യാപനം വരുന്ന പത്തിനോ ഇന്ധനവിലയിൽ കുതിച്ചുച്ചാട്ടമുണ്ടായേക്കാമെന്നാണ് ‌റിപ്പോർട്ട്. അതേസമയം യുക്രെയ്‌നിലേക്ക് സൈന്യത്തിനെ അയക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ നിർദേശത്തിന് പിന്നാലെ ആഗോളവിപണികൾ കൂപ്പുകുത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article