യുക്രെയ്‌ൻ-റഷ്യ സംഘർഷം: സെൻസെക്‌സിൽ 984 പോയന്റ് നഷ്ടം
ചൊവ്വ, 22 ഫെബ്രുവരി 2022 (09:53 IST)
യുക്രെയ്‌നിലെ റഷ്യൻ നടപടിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി. തുടർച്ചയായ നാലാം ദിനത്തിലാണ് വ്യാപാരം തകർച്ചയോടെ ആരംഭിക്കുന്നത്.ചൊവാഴ്ച സൂചികകള്‍ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ടു. നിഫ്റ്റി 17,100ന് താഴെയെത്തി.
സെന്‍സെക്‌സ് 984 പോയന്റ് താഴ്ന്ന് 56,699ലും നിഫ്റ്റി 281 പോയന്റ് നഷ്ടത്തില്‍ 16,925ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും രണ്ടുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.