യുക്രെയ്‌ന്റെ കിഴക്കൻ വിമതപ്രദേശങ്ങൾ സ്വതന്ത്രമാക്കി റഷ്യ, സൈന്യത്തെ അയച്ചു

ചൊവ്വ, 22 ഫെബ്രുവരി 2022 (09:13 IST)
യുക്രെയ്‌നിനെ കൂടുതൽ പ്രതിസന്ധികളിലാക്കി രാജ്യത്തിന്റെ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടികൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്.
 
യുക്രെയ്ൻ റഷ്യ സമാധാന ചർച്ചകൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്.യുക്രൈന്‍ പരമാധികരത്തിന്‍മേല്‍ കടന്നുകയറി കൊണ്ട് അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് യുകെ പ്രധാനമന്ത്രി പ്രതികരിച്ചു. കടന്നുകയറ്റത്തിൽ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്.
 
ഏറെ നാളായി യുക്രെയ്‌നിൽ റഷ്യ കടന്നുകയറുമെന്ന് അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.സ്വതന്ത്രമാക്കിയ ഡൊണെറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും യുക്രൈന്‍ വിമതരുടെ സഹായത്തോടെ റഷ്യ സൈനിക നീക്കങ്ങള്‍ നടത്താനുള്ളഒരുക്കത്തിലാണെന്ന് ഇതിനിടെ യുഎസ് മുന്നറിയിപ്പ് നൽകി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍