യുക്രൈയിന്‍ സാമജികരും, വിദേശ മാധ്യമ പ്രതിനിധികളും കിഴക്കന്‍ യുക്രൈയിനിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് തന്നെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇവർ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. യുക്രെയ്‌നിന്റെ ഭാഗത്ത് നിന്നാണ് ആദ്യ പ്രകോപനമുണ്ടായതെന്ന് റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ടെലഗ്രാം വഴി അറിയിച്ചു.
അതേസമയം യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ ആവർത്തിക്കുന്നതിനിടെ ആശങ്ക വര്‍ധിപ്പിച്ച് റഷ്യയുടെ സൈനിക തയ്യാറെടുപ്പുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു.യുക്രൈയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്‍ മിസൈല്‍ പരീക്ഷണവും, പോര്‍വിമാന നിരയുടെ സജ്ജീകരണവും നടത്തുന്നുവെന്നാണ് വിവരം. ഇത് ഏത് നിമിഷവും യുക്രെയ്‌നിനെതിരെ അധിനിവേശമുണ്ടാകാം എന്ന സാധ്യതയാണ് നൽകുന്നതെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.