സേനയെ പി‌ൻവലിച്ചു, പകരം സൈബർ ആക്രമണം: യു‌ക്രെയ്‌ൻ ബാങ്ക് വെബ്‌സൈറ്റുകൾ തകർത്ത് റഷ്യ

ബുധന്‍, 16 ഫെബ്രുവരി 2022 (09:06 IST)
റഷ്യന്‍ അധിനിവേശ സാധ്യതകള്‍ നിലനില്‍ക്കുന്ന യുക്രൈനുനേരെ വന്‍ സൈബര്‍ ആക്രമണം. പ്രതിരോധ മന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും രണ്ട് സ്റ്റേറ്റ് ബാങ്കുകളുടെയും വെബ്‌സൈറ്റുകൾ ആക്രമണത്തിൽ തകർന്നതായി ഉക്രെയ്‌ൻ അറിയിച്ചു. റഷ്യ‌യാണ് അക്രമണത്തിന് പിന്നിലെന്നും യുക്രെയ്‌ൻ ആരോപിച്ചു.
 
ഉക്രൈനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ഓസ്ചാഡ് ബാങ്ക് സ്‌റ്റേറ്റ് സേവിങ്‌സ് ബാങ്കിന്റേയും പ്രൈവറ്റ് 24 ന്റേയും വെബ്‌സൈറ്റുകളാണ് തകര്‍ന്നത്. ഇതിനിടെ യുക്രെയ്‌നിന് ചുറ്റും റഷ്യ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇപ്പോഴും അക്രമണസാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
 
സമാധാനശ്രമങ്ങളുടെ ഭാഗമായി യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഒരുവിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്‌താവന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍