റഷ്യ ഏത് സമയവും യുക്രെയ്‌ൻ ആക്രമിക്കും: വീണ്ടും ആവർത്തിച്ച് ജോ ബൈഡൻ

ഞായര്‍, 20 ഫെബ്രുവരി 2022 (17:25 IST)
റഷ്യ ഏത് സമയവും യുക്രെയ്‌ൻ ആക്രമിക്കുമെന്ന നിലപാട് ആവർത്തിച്ച് യുഎസ്. റഷ്യയുടെ അക്രമണം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ദേശീയ സുരക്ഷാസംഘം അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
 
യുക്രെയ്ൻ അതിർത്തിയിൽ വൻ ആയുധങ്ങളും ജനവാസ മേഖലയിൽ ഷെല്ലാക്രമണങ്ങളും നടത്തുന്നതിൽ യുറോപ്യൻ യൂണിയൻ അപലപിച്ചു.കിഴക്കൻ യുക്രെയ്നിൽ റഷ്യൻ അനുകൂല വിമതരുടെ നേതൃത്വത്തിലുള്ള ഷെല്ലാക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്‌ൻ സേന അറിയിച്ചിരുന്നു.
 
വിമതർ 70 തവണ വെടിനിർത്തൽ ലംഘനം നടത്തിയതായും സേന ആരോപിച്ചു. ഇതിനിടെ ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ സൈനികനീക്കം നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്ക പുറത്തുവിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍