രണ്ടാം ദിവസവും ഓഹരിവിപണി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ഐടി, എഫ്എംസിജി, മെറ്റൽ, ഫാർമ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്.
സെൻസെക്‌സ് 1128.08 പോയന്റ് ഉയർന്ന് 50,136.58ലും നിഫ്റ്റി 337.80 പോയന്റ് നേട്ടത്തിൽ 14,845.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1529 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.197 ഓഹരികൾക്ക് മാറ്റമില്ല.