നഷ്ടത്തിൽ നിന്നും കുതിച്ചുയർന്ന് വിപണി, സെൻസെക്‌സ് 642 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

വെള്ളി, 19 മാര്‍ച്ച് 2021 (20:26 IST)
നഷ്ടങ്ങളിൽ നിന്നും കുതിച്ച് മികച്ച നേട്ടം കൊയ്‌ത് ഓഹരി വിപണി സൂചികകൾ. യുഎസ് ട്രഷറി ആദായത്തിൽ ഇടിവുണ്ടായതും രാജ്യത്തിന്റെ വളർച്ച മൂഡീസ് പുതുക്കിയതുമാണ് അഞ്ചുദിവസം നീണ്ട നഷ്ടത്തിനൊടുവിൽ വിപണിയിൽ തിരിച്ചുവരവിന് കളമൊരുക്കിയത്.
 
സെൻസെക്‌സ് 641.72 പോയന്റ് ഉയർന്ന് 49,858.24ലിലും നിഫ്റ്റി 186.10 പോയന്റ് നേട്ടത്തിൽ 14,744ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1461 ഓഹരികൾ നേട്ടത്തിലും 1418 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾക്ക് മാറ്റമില്ല. 
 
എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എനർജി സൂചിക മൂന്നുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.34ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍