ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തത്. ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ ഓഹരികളിലെ വില്പന സമ്മര്‍ദമാണ് തുടക്കത്തില്‍ വിപണിയെ ബാധിച്ചത്. എന്നാല്‍ ആഗോള വിപണികളില്‍നിന്നുള്ള ശുഭസൂചനകൾ നഷ്ടത്തിന്റെ തോത് കുറച്ചു.
രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 500 പോയന്റോളം താഴ്‌ന്നെങ്കിലും പിന്നീട് തിരിച്ചുകയറി. ഒടുവില്‍ 84.88 പോയന്റ് നഷ്ടത്തില്‍ 56,975.99ലാണ് ക്ലോസ് ചെയ്‌തത്. നിഫ്റ്റി 33.40 പോയന്റ് താഴ്ന്ന് 17,069.10ലും വ്യാപാരം അവസാനിപ്പിച്ചു.