അഞ്ച് ദിവസത്തെ തകർച്ചയ്ക്ക് ശേഷം ഓഹരിവിപണിയിൽ നേരിയ ഉണർവ്. നിഫ്റ്റി 17,100ന് മുകളില്‍ ക്ലോസ്‌ചെയ്തു. ഐടി, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 574.35 പോയന്റ് നേട്ടത്തില്‍ 57,037.50ലും നിഫ്റ്റി 177.80 പോയന്റ് ഉയര്‍ന്ന് 17,136.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
									
				
	 
	ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി. മെറ്റല്‍, ബാങ്ക് ഓഹരികള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.