ആഗോളവിപണികളിൽ തുടരുന്ന അനിശ്ചിതത്വം രാജ്യത്തെ സൂചികകളെയും ബാധിച്ചതോടെ വ്യാപാര ആഴ്‌ചയുടെ ആദ്യദിനം നഷ്ടത്തിൽ.സെന്‍സെക്‌സ് 710 പോയന്റ് നഷ്ടത്തില്‍ 56,486ലും നിഫ്റ്റി 226 പോയന്റ് താഴ്ന്ന് 16,945ലുമാണ് വ്യാപാരം തുടങ്ങിയത്.നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകള്‍ രണ്ടുശതമാനത്തോളം ഇടിഞ്ഞു.
അതിവേഗം നിരക്കുയര്‍ത്താനുള്ള ഫെഡറല്‍ റിസര്‍വ് തീരുമാനം, ചൈനയിലെ കോവിഡ് വ്യാപനം, പണപ്പെരുപ്പ നിരക്കുകളിലെ കുതിപ്പ്, എന്നിവയ്ക്കൊപ്പം മാർച്ച് പാദത്തിലെ കമ്പനികളുടെ പ്രവർത്തനഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും വിപണിയിൽ പ്രതിഫലിച്ചു.
നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരു ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.