ഓഹരിവിപണിയിൽ കിറ്റെക്‌സ് വിലയിടിഞ്ഞു, ഒറ്റ ദിവസം കുറഞ്ഞത് പത്ത് ശതമാനം

Webdunia
വ്യാഴം, 15 ജൂലൈ 2021 (15:44 IST)
തെലങ്കാനയിൽ ആയിരം കോടി നിക്ഷേപം ഇറക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കുതിച്ചുയർന്ന കിറ്റെക്‌സ് ഗാർമെന്റ്‌സ് ഓഹരിവിലയിൽ ഇടിവ്. വ്യാപാരം അവസാനിക്കുമ്പോൾ 10 ശതമാനത്തിന്റെ ഇടിവാണ് വിപണിയിൽ ഉണ്ടായത്.
 
കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാൾ 20.40 രൂപ താഴെയാണ് കിറ്റെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 183.65 ആണ് നിലവിലെ ഓഹരിവില. തെലങ്കാനയിലെ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിന്റെ ഓഹരിവിലയിൽ 44.26 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അഞ്ച് ദിവസത്തെ കുതിപ്പിനൊടുവിലാണ് കിറ്റെക്‌സ് ഓഹരിവിലയിൽ നഷ്ടം ഉണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article