രൂപയുടെ മൂല്യം തകര്‍ന്നു; ഡോളറിനെതിരെ 68.13; മൂല്യം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തില്‍

Webdunia
വെള്ളി, 18 നവം‌ബര്‍ 2016 (11:54 IST)
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 68.13 ആണ് ഇന്ന് രൂപയുടെ മൂല്യം. കഴിഞ്ഞ അഞ്ചു മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്.
 
യു എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോളര്‍ കരുത്താര്‍ജ്ജിച്ചത്.
 
രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്‌ടത്തിലായി. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.
Next Article