യുണൈറ്റഡ് ബ്രൂവറീസിൽ വിജയ് മല്യയുടെ കൈവശമുള്ള ഓഹരികൾ വാങ്ങി ലോകത്തെ ഏറ്റവും വലിയ മദ്യക്കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള ഹൈനകെൻ. ഇതോടെ യുബിയിലെ കമ്പനിയുടെ ഓഹരിവിഹിതം 61.5 ശതമാനമായി ഉയർന്നു.
ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ വഴി 5825 കോടിയ്‌ക്കാണ് ഹൈനകെൻ ഓഹരികൾ വാങ്ങിയത്. ബിയർ മാർക്കറ്റ് വിപണിയിൽ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ പക്കലാണ്. അവശേഷിക്കുന്ന 11 ശതമാനം ഓഹരികൾ കൂടി വാങ്ങിയാൽ ഹൈനകെന് 72 ശതമാനം ഓഹരികൾ സ്വന്തമാകും.