റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവിലയിൽ 20ശതമാനം കുതിപ്പുണ്ടായി. ദുർബലമായ സാമ്പത്തിക സ്ഥിതിയിലായതിനാൽ നിലവിൽ ഈ ബാങ്കുകൾ ആർബിഐയുടെ നിരീക്ഷണത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വർഷം 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.