പണിമുടക്കിൽ നിശ്ചലമായി ബാങ്കിംഗ് മേഖല: 16,500 കോടി രൂപയുടെ ചെക്ക് ഇടപാടുകൾ തടസ്സപ്പെട്ടതായി ജീവനക്കാരുടെ സംഘടന

ചൊവ്വ, 16 മാര്‍ച്ച് 2021 (14:29 IST)
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ജീവനക്കാർ ആഹ്വാനം ചെയ്‌ത ദ്വിദിന പണിമുടക്കിൽ ബാങ്കിംഗ് മേഖല നിശ്ചലമായി. പണിമുടക്കിന്റെ ആദ്യ ദിനം 16,500 കോടി രൂപയുടെ ചെക്ക് ഇടപാടുകൾ തടസ്സപ്പെട്ടതായി ബാങ്ക് ജീവനക്കാരുടെ സംഘടനകൾ അവകാശപ്പെട്ടു.
 
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാർ രണ്ടുദിവസത്തെ ദേശവ്യാപക പണിമുടക്കിനാണ് ആഹ്വാനം ചെയ്‌തിരുന്നത്. ആദ്യ ദിനം 16,500 കോടി രൂപ മൂല്യമുള്ള ചെക്കുകളുടെ ക്ലിയറൻസ് തടസ്സപ്പെട്ടത് പണിമുടക്ക് വിജയമായതിന്റെ തെളിവാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന പറഞ്ഞു. നിലവിൽ ഏകദേശം രണ്ടുകോടി ചെക്കുകളാണ് ബാങ്കുകളിൽ ക്ലിയറൻസിനായി കാത്തുനിൽക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍