പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്‌കരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കിൽ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാല് ദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എടിഎമ്മുകളിൽ പണം തീർന്നുപോകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ബാങ്ക് ശാഖകളിൽ നിന്നും ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളായതിനാൽ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.