സെൻസെക്‌സ് 221.52 പോയന്റ് നേട്ടത്തിൽ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയർന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഐടി, റിയാൽറ്റി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, പവർ മേഖലകൾ നഷ്ടംനേരിട്ടു.