വിജയ് മല്യ,മെഹുൽ ചോക്‌സി,നീരവ് മോദി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ബുധന്‍, 23 ജൂണ്‍ 2021 (12:43 IST)
ബാങ്ക് വായ്‌പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിനിരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും കൈമാറി.
 
ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരുന്ന തുകയാണ് കണ്ടുകെട്ടിയത്. ഇതിൽ . 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക.വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍