വിദേശനാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും വർധനവ്

Webdunia
ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (13:56 IST)
തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന രേഖപ്പെടുത്തി. വിദേശ കറൻസി ആസ്‌തികളിലാണ് മുഖ്യമായും വർധനവ് രേഖപ്പെടുത്തിയത്.  821.30 കോടി ഡോളറിന്റെ വര്‍ധനയോടെ വിദേശ കറന്‍സി ആസ്തികളുടെ മൂല്യം 57,981.30 കോടി ഡോളറായി. 
 
യൂറോ, പൗണ്ട്, യെന്‍ കറന്‍സികള്‍ ഉള്‍പ്പെടയുളള വിദേശ കറന്‍സികളുടെ ആസ്തി മൂല്യമാണിത്. സെപ്‌റ്റംബർ മൂന്നിന് അവസാനിച്ച കഴിഞ്ഞ ആഴ്‌ച്ചയിൽ  889.5 കോടി ഡോളറിന്റെ വര്‍ധനയുമായി കരുതല്‍ ശേഖരം 64,245.30 കോടി ഡോളറിലെത്തി റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയിരുന്നു. കരുതൽ ശേഖരത്തിന്റെ ഭാഗമായ സ്വർണശേഖരത്തിൽ  889.5 കോടി ഡോളറിന്റെ വര്‍ധനയുമായി കരുതല്‍ ശേഖരം 64,245.30 കോടി ഡോളറിലെത്തി റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article