തിരെഞ്ഞെടുപ്പ് ഫലത്തിൽ അനിശ്ചിതത്വം, ഇഞ്ചോടിഞ്ച് പോരടിച്ച് ഇന്ത്യ സഖ്യം, വിൽപ്പന സമ്മർദ്ദത്തിൽ തകർന്ന് ഓഹരി വിപണി

അഭിറാം മനോഹർ
ചൊവ്വ, 4 ജൂണ്‍ 2024 (10:03 IST)
ലോകസഭാ തിരെഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട ഫലങ്ങൾ വരുമ്പോൾ ബിജെപിയുടെ ഭരണതുടർച്ച നഷ്ടമാകുമെന്ന സൂചനയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി സൂചന. സെൻസെക്സിലും നിഫ്റ്റിയിലും 3 ശതമാനത്തിൻ്റെ ഇടിവാണ് ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ വിപണിയിൽ സംഭവിച്ചത്. നിഫ്റ്റിയിൽ 650 പോയൻ്റിൻ്റെ ഇടിവ് രേഖപ്പെടുത്തിയപ്പോൾ സെൻസെക്സ് 2,000 പോയൻ്റോളം താഴ്ന്നു.
 
 സെക്ടറൽ സൂചികകളെല്ലാം തന്നെ നഷ്ടത്തിലാണ്. പൊതുമേഖല, ഗ്യാസ് ആൻഡ് ഓയിൽ മേഖലയിൽ 5 ശതമാനത്തിൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഓഹരിവിപണിയുടെ ചാഞ്ചാട്ടം കണക്കാക്കുന്ന ഇന്ത്യ വിക്സ് സൂചനയിൽ 24 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article